ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശി ധ്യാൻ വിഷ്ണുവിനു ഇന്റർനാഷണൽ മോഡലിംഗ് ഫാഷൻ അസോസിയേഷന്റെ കർമ്മ ശ്രേഷ്ഠ ബെസ്റ്റ് കിഡ് മോഡൽ അവാർഡ്. നേമം അൽ സാജ് കൺവെൻഷൻ സെന്ററിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, അനുമോൾ,ഡയാന ,ഷിയാസ് കരിം,രമ്യ പണിക്കർ തുടങ്ങി ചലച്ചിത്ര- മോഡലിംഗ് രംഗത്തെ പ്രമുഖർ പങ്കെടുത്ത വേദിയിൽ വെച്ച് നടന്ന പരിപാടിയിലാണ് ഈ ഏഴു വയസ്സുകാരൻ അവാർഡ് ഏറ്റുവാങ്ങിയത്.
ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് മഹേഷ് ഭവനിൽ വിഷ്ണു എൻ രാജിന്റെയും രേവതിയുടെയും മകൻ ധ്യാൻ വിഷ്ണു ആറ്റിങ്ങൽ ഇന്ത്യാന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്
ഇതിനു മുൻപും ധ്യാനിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ലിയോണ ഫാഷൻ കമ്പനിയുടെ ടൈറ്റിൽ വിന്നർ, എ എഫ്ഇ ദുബായ് ഫാഷൻ വീക്ക് സീസൺ മൂന്നിൽ ടൈറ്റിൽ വിന്നർ, കസ്റ്റാലിയ ഫാഷൻ കമ്പനിയുടെ ഫസ്റ്റ് റണ്ണർ അപ്പ്, ഫേസ് ഓഫ് തൃശൂർ ഫസ്റ്റ് റണ്ണർ അപ്പ്, ട്രെസീക്ക് പ്രിൻസ് ജൂനിയർ 2024ന്റെ സെക്കൻഡ് റണ്ണർ അപ്പ്, ഫേസ് ഓഫ് തൃശൂർ 2023 ബെസ്റ്റ് ടാലെന്റഡ് ടൈറ്റിൽ, ലിയോണ ഫാഷൻ ബെസ്റ്റ് കിഡ് മോഡൽ അവാർഡ് ആർട്ടിസ്റ് കലാഭവൻമണി നിറവ് അവാർഡ് 2024 സൂപ്പർ കിഡ് മോഡൽ അവാർഡ്, കുട്ടിത്തം 2024 ബെസ്റ്റ് പെർഫോമൻസ് അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ. മാത്രമല്ല,ഇതിനോടകം അമ്പതിലേറെ ഷോകളിൽ പങ്കെടുത്തു. കൂടാതെ ഈ വർഷം റിലീസ് ആകാൻ ഇരിക്കുന്ന മലയാള സിനിമയിൽ പ്രധാന കഥാപത്രങ്ങളുടെ മകനായി അഭിനയിച്ചു.