കിളിമാനൂർ: പുതുമംഗലം ഗവ എൽ പി. എസിന് എസ്. എസ്. കെ യുടെ സ്റ്റാർസ് പദ്ധതി പ്രകാരം പ്രീ പ്രൈമറി ശാക്തീകരണത്തിനായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എം. എൽ. എ ഒ. എസ് അംബിക നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രഥമ അധ്യാപിക ജെ. നിസ സ്വാഗതം പറയുകയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, വൈസ് പ്രസിഡന്റ് കെ ഗിരിജ, വാർഡ് മെമ്പർമാരായഎം ജയകാന്ത്, മുരളീധരൻ, പി ടി. എ പ്രസിഡന്റ് പി ധനേഷ്, എസ്. എം. സി അംഗം എ. ദേവദാസ്,എന്നിവർ ആശംസകൾ അർപ്പിച്ചു. സി.ആർ.സി. സി കെ ഷീബ പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ബി. സനീഷ്യ നന്ദി അറിയിച്ചു.
