ആറ്റിങ്ങൽ മോഡൽ  വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. പ്രതികൾ പിടിയിൽ.

eiKMVSH18380

ആറ്റിങ്ങൽ മോഡൽ  വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. പ്രതികൾ പിടിയിൽ. കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്.

 സ്കൂൾ ഓഫീസിന്റെ പ്രധാന വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. ശേഷം അകത്തെ മേശയിൽ ഉണ്ടായിരുന്ന താക്കോലെടുത്ത് ഹെഡ്മാസ്റ്ററുടെ മുറി തുറന്നു മൊബൈൽ ഫോണുകൾ എടുത്തു. സ്കൂളിന്റെ പഴയ സ്റ്റോർ റൂമും തുറന്ന് മോഷണ ശ്രമം നടത്തിയിട്ടുണ്ട്.  കോമ്പസ്,കത്തി മുതലായവ ഉപയോഗിച്ചാണ് പൂട്ട് കുത്തിപ്പൊളിച്ചത്.

സ്കൂളിലെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ ഒരാൾ ജുവനൈയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!