കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ കൺവർജൻസ് യോഗം ബി ആർ സി ഹാളിൽ ചേർന്നു.സോഷ്യൽ സർവ്വേയുടെ ഭാഗമായി ജനപ്രതിനിധികൾ,ആരോഗ്യപ്രവർത്തകർ,ഐസിഡിഎസ്,സി ഡി പി ഒ,സൂപ്പർവൈസർമാർ,ആ ശവർക്കർമാർ ബി ആർ സി പ്രവർത്തകർ ഉൾപ്പടെ 45 പേർ മീറ്റിംഗിൽ പങ്കെടുത്തു.
കിളിമാനൂർ ഉപജില്ലാ എ ഇ ഒ വി എസ് പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ നവാസ് കെ സ്വാഗതം പറഞ്ഞു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊങ്ങനാട് രാധാകൃഷ്ണൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
ബി ആർ സി ട്രെയിനറും ഐ ഇ ഡി സി ഇൻചാർജുമായ വിനോദ് റ്റി ആശംസ അർപ്പിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർ ദീപ ജി.എസ് നന്ദി പറഞ്ഞു.ബി ആർ സി പ്രവർത്തനങ്ങളെ കുറിച്ചും,21 ഭിന്നശേഷിവിഭാഗങ്ങളെ കുറിച്ചും,2025-26 വർഷം നടത്തുന്ന സോഷ്യൽ സർവ്വേയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.എല്ലാ വകുപ്പുകളുടെയും സഹകരണം ഈ സർവ്വേയിൽ ലഭ്യമാക്കും എന്ന് ഉറപ്പു വരുത്തി.