സമഗ്ര ശിക്ഷാ കേരള ബി ആർ സി കിളിമാനൂരിൻ്റെ ആഭിമുഖ്യത്തിൽ സ്പെക്ട്രം ഓട്ടിസം സെൻ്ററിലെ കുട്ടികൾക്കായി ദ്വിദിന അവധിക്കാല പഠന വിനോദ ക്യാമ്പ് ( വേനലിടം) നഗരൂർ ജി വി എസ്സ് എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
ക്യാമ്പിലെ ആദ്യ ദിനം കുട്ടികൾക്കായി വിവിധ കോർണറുകളിൽ കലാകായിക നൈപുണി വികാസത്തിനുതകുന്ന രീതിയിലുള്ള വിവിധയിനം പ്രവർത്തനങ്ങൾ ഒരുക്കി കുട്ടികൾക്ക് വളരെയധികം പുതുമയുള്ളതും കൗതുകമുളവാക്കുന്നതുമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നൽകിയത് രണ്ടാം ദിനം രക്ഷകർത്താക്കൾക്ക് സ്വയംതൊഴിൽ പര്യാപ്തത എന്ന ലക്ഷ്യത്തിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരായ ബിന്ദു പി, രേഷ്മ യു എസ് എന്നിവരുടെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം പരിശീലനം നൽകി.
അഗ്രോ തെറാപ്പിയുടെ ഭാഗമായി കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുകയും ചെയ്തു ക്യാമ്പിന്റെ സമാപനം പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. നഗരൂർ ജി വി എസ് എൽ പി സ്കൂൾ എച്ച് എം ജയശ്രീ, സി ആർ സി കോർഡിനേറ്റർ ജയലക്ഷ്മി കെ എസ് എന്നിവർ ചേർന്ന് കുട്ടികൾക്കായുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കുട്ടികൾ ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങളുടെ പ്രദർശനവും ക്യാമ്പിൻ്റെ സമാപന വേളയിൽ നടന്നു രണ്ടു ദിവസത്തെ ക്യാമ്പ് ഒരു പുതിയ അനുഭവമായിരുന്നു എന്നും ഇത്തരം ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കണമെന്ന് ക്യാമ്പിൽ രണ്ടു ദിവസവും പങ്കെടുത്ത രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. സ്പെഷ്യൽ എഡ്യൂക്കേഷർ കാർത്തിക് എം എസ് ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു