കുടവൂർ എ കെ എം ഹൈസ്കൂളിൽ വാർഷികാഘോഷവും ഗുരുവന്ദനവും യാത്രയയപ്പ് സമ്മേളനവും നടന്നു.അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അധ്യക്ഷനായിരുന്നു. കുടവൂർ എകെഎം ഹൈസ്കൂളിലെ 46 മത് വാർഷിക ആഘോഷം കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് എം എം താഹ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപിക ജസീന. ഐ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 1 30 ന് നടന്ന ഗുരുവന്ദനം എന്ന പൂർവാധ്യാപക വിദ്യാർത്ഥി സമ്മേളനത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് കൂടിയായ കുടവൂർ നിസാം അധ്യക്ഷത വഹിച്ചു. ഡോക്ടർ ഷെഹീർഷ എസ് കെ സ്വാഗതം ചെയ്ത ചടങ്ങിൽ ആദ്യ പ്രധമാധ്യാപകൻ ഇബ്രാഹിംകുട്ടി സാർ ഉദ്ഘാടനം നിർവഹിച്ചു. പൂർവാധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ഈ ചടങ്ങ് ഏറെ ഹൃദ്യമായി മാറി.
നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ ,ജില്ലാ പഞ്ചായത്തംഗം ശ്രീമതി ബേബി സുധാ. ടി എന്നിവർ സമ്മാനവിതരണം ചെയ്തു. സ്കൂൾ രക്ഷാധികാരി ശ്രീ എം കാസിം കുഞ്ഞ് സർ സ്കൂൾ മാനേജർ സിദ്ദീഖ് കാസിം സർ എന്നിവർ സ്കൂൾ വികസന നയ പ്രഖ്യാപനവും കായികാധ്യാപകൻ അൻസർ . ബി കായിക വികസന പദ്ധതി അവതരണവും നടത്തി. നാവായി കുളത്തിന്റെ ചരിത്രം എന്ന ചരിത്ര പുസ്തകം എഴുതിയ കവിയും അധ്യാപകനുമായ ശ്രീ ഓരനെല്ലൂർ ബാബു സാർ വിശിഷ്ടാതിഥിയായിരുന്നു. 34 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് നിസ എ എസ് നു ബഹുമാനപ്പെട്ട മന്ത്രി ആദരവ് നൽകുകയും ചെയ്ത ചടങ്ങിൽ നിരവധി പൗര പ്രമുഖർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോക്ടർ ഫൈസി. എസ് നന്ദി പ്രകാശിപ്പിച്ചു.