മംഗലപുരത്ത് വനിതാ ക്ഷീരകർഷക സർവ്വേ ആരംഭിച്ചു

eiHIDVX73617

സംസ്ഥാന ക്ഷീരവകുപ്പും ഗ്രാമ പഞ്ചായത്തുകളും ചേർന്ന് നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ സർവ്വേ എന്ന പദ്ധതിയിൽ വനിതാ ക്ഷീരകർഷക സർവ്വേ മംഗലപുരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്ഷീരസംഘങ്ങൾ വഴി വനിതകൾ ജീവിതമാർഗ്ഗമായി സ്വീകരിച്ച ക്ഷീര വികസനത്തെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ഒരു നാടിനെ വിഷരഹിതമായ പാൽ ഉല്പാദനത്തിന് സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് വനിതകൾക്ക് വേണ്ടിയുള്ള സർവ്വേ. അതിനു വേണ്ടി സ്ത്രീകൾ ക്ഷീരകര്ഷകരായിട്ടുള്ള കുടുംബങ്ങളിൽ വിവര ശേഖരണം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അധ്യക്ഷത വഹിച്ച യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം ഉത്ഘാടനം ചെയ്തു. വികസനകാര്യചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ സി. പി. സിന്ധു, ജൂലിയറ്റ് പോൾ,ഡോക്ടർ. സജ്‌ന സുലൈമാൻ, ക്ഷീരവികസന ഓഫീസർ, പി. രാജേഷ് , ഡയറിഫം ഇൻസ്ട്രക്ടർ ജയശ്രീ, ക്ഷീര സംഘം പ്രസിഡന്റ് ഡി. ശ്രീനിവാസൻ, സെക്രട്ടറി സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!