മയക്കുമരുന്ന് സാമൂഹ്യ വിപത്ത്-  ലഹരി വിരുദ്ധ പ്രചാരണ ദിനം

IMG-20250414-WA0008

ആറ്റിങ്ങൽ : തോട്ടവാരം 1381-ാം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. യോഗം ഡോ.ഷീജാ കുമാരി (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ) ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും അതിനെ നേരിടേണ്ടതിൻ്റെ ആവശ്യകതയേയും കുറിച്ച് കുട്ടികളിലും രക്ഷാകർത്താക്കളിലും അവബോധം നടത്തുവാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്നഭ്യർത്ഥിച്ചു. തിരുവനന്തപുരം  എം.ജി കോളേജ് റിട്ട. അസിസ്റ്റന്റ്റ് പ്രൊഫസർ ഡോ.രമാദേവി മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി സജിത് പ്രസാദ്, സുമാരാജൻ, സിന്ധു സുനിൽ, തുളസീധരൻ പിള്ള, അജിത് പ്രസാദ്, ബീന സി.എം, സുമാ രാമചന്ദ്രൻ, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!