ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം

Attingal vartha_20260530_110738_0000

മുദാക്കൽ : ചെമ്പൂര് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.

ചെമ്പൂര്, മുദാക്കൽ, ഇളമ്പ, ഇടക്കോട് എൽ.പി. സ്കൂളുകളിലെ 20 വിദ്യാർഥികൾക്കാണ് കിറ്റുകൾ നൽകിയത്. ബാഗ്, പുസ്തകങ്ങൾ, കുട, പെൻസിൽ, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ, പെൻസിൽ കേസ്, എക്സാം ബോർഡ്, ബുക്ക് കവർ പേപ്പർ എന്നിവ ഉൾപ്പെട്ട പഠനോപകരണ കിറ്റുകളാണ് വിതരണം ചെയ്തത്.

സ്കൂളുകളിലെ അധ്യാപകർ നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുത്തതെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഹരിശ്രീ സാംസ്‌കാരിക സംഘടന നടപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ സഹായമാകുന്നുവെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!