ആറ്റിങ്ങൽ യോഗക്ഷേമസഭയ്ക്ക് 25 വർഷം; രജതജൂബിലി ആഘോഷം ഒക്ടോബർ 10ന്

Attingal vartha_20261007_112424_0000

ആറ്റിങ്ങൽ: സമൂഹത്തിൽ സാംസ്കാരിക നവീകരണത്തിന് തുടക്കം കുറിച്ച യോഗക്ഷേമസഭയുടെ ആറ്റിങ്ങൽ ഉപസഭയുടെ രജതജൂബിലി ആഘോഷം ഒക്ടോബർ 10ന് നടക്കും. ആറ്റിങ്ങൽ കൊട്ടാരത്തിന് സമീപമുള്ള എ.കെ. പാലസിൽ രാവിലെ 8 മുതൽ വിവിധ കലാപരിപാടികളോടെയും സാംസ്കാരിക സമ്മേളനത്തോടെയുമാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

120 വർഷത്തെ അനുഭവസമ്പത്തുള്ള യോഗക്ഷേമസഭ 1976 കാലഘട്ടത്തിലാണ് രജിസ്ട്രേഷൻ നടത്തി നിയമിത വ്യവസ്ഥകൾ പാലിച്ച് സംഘടനാരൂപത്തിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ കേരളത്തിലെ 14 ജില്ലകളിലായി 312 ഉപസഭകൾ (ലോക്കൽ യൂണിറ്റുകൾ) പ്രവർത്തിക്കുന്നുണ്ട്.

2000-ലാണ് ആറ്റിങ്ങൽ ഉപസഭ രൂപീകൃതമായത്. സംഘടനാ രംഗത്തും പൊതുമണ്ഡലത്തിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ആറ്റിങ്ങൽ ഉപസഭ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് രജതജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.

രാവിലെ നടക്കുന്ന കലാമേള പ്രശസ്ത സിനിമാ-സീരിയൽ താരം കിഷോർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആറ്റിങ്ങൽ നഗരസഭാധ്യക്ഷൻ എം. പ്രദീപ്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എൻ. ഡി. നമ്പൂതിരി, ദക്ഷിണമേഖലാ പ്രസിഡന്റ് അഡ്വ. ശംഭു നമ്പൂതിരി, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് മല്ലിക നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രവർത്തകരും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിക്കും.

ആറ്റിങ്ങലിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഉപസഭ പ്രസിഡന്റ് ഡോ. മാധവൻ നമ്പൂതിരി, ജില്ലാ സെക്രട്ടറി എം. വി. സുബ്രഹ്മണ്യൻ, ഉപസഭ വൈസ് പ്രസിഡന്റ് നാരായണൻ നമ്പൂതിരി, സെക്രട്ടറി രാജേഷ് കുമാർ, ജോയിന്റ് സെക്രട്ടറി മഞ്ജു കെ. എൻ., സംസ്ഥാന കൗൺസിൽ അംഗം ബിജു എൻ. ഐ. എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!