വർക്കല : ചെറുന്നിയൂരിൽ ടിപ്പർ ലോറിയുടെ പുറകിൽ ബൈക്കിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശി അഭിനവ്(26)ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ(22) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ബൈക്ക് ടിപ്പർ ലോറിയുടെ പിൻഭാഗത്ത് ഇടിച്ചായിരുന്നു അപകടം.
