മുതലപ്പൊഴിയിലെ മണൽ അടിയൽ, സർക്കാർ അടിയന്തരമായി ഇടപെടുക : സിയാദ് തൊളിക്കോട്

eiAQOIY1299

ചിറയിൻകീഴ് : പെരുമാതുറ മുതലപ്പൊഴിയിൽ അടിഞ്ഞ മണൽ അടിയന്തരമായി നീക്കം ചെയ്യുക ആവശ്യപ്പെട്ട് എസ്ഡിപിഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് മാർച്ച് ഉദ്ഘാടനം ചെയ്തു.

പൊഴിയിൽ അടിഞ്ഞ മണൽ അടിയന്തരമായി നീക്കം ചെയ്യുക, പട്ടിണിയിലായ മുഴുവൻ ആളുകൾക്കും മൺസൂൺ കാലത്ത് നൽകിവരുന്ന സഹായങ്ങൾ അടിയന്തിരമായി വിതരണം ചെയ്യുക, ഡ്രിഞ്ചിനുള്ള ശാസ്ത്രീയവും ശാശ്വതവുമായ സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച്‌ നടത്തിയത് മണ്ഡലം പ്രസിഡന്റ് നിസാം മുടപുരം അധ്യക്ഷത വഹിച്ചു. ജില്ലാ, മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ മുതലപ്പൊഴി സന്ദർശിച്ച് തൊഴിലാളികളുമായി സംസാരിച്ചു. തുടർന്ന് അനിശ്ചിതകാല സമരം നടത്തുന്ന താങ്ങ് വല അസോസിയേഷൻ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് തോന്നയ്ക്കൽ, നവാസ് ഖാൻ വെമ്പായം, അഡ്വ. ഷിബു, എ എസ് മുസമ്മിൽ, അനീസ് നഗരൂർ മണ്ഡലം, അംജദ് കണിയാപുരം, സുധീർ, സെക്രട്ടറി റിയാസ് പള്ളിനട, ഉല്ലാസ് പുളിമൂട്, അനസ് കോരാണി, ഷിനാസ് പള്ളിനട, ഷാജഹാൻ മൗലവി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് മൗലവി, നൗഷാദ്, ടിസ്സ, തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!