ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പുതുതായി ആരംഭിച്ച മീഡിയ ഹബ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ രണ്ടുദിവസത്തെ സിനിമാഭിനയ പരിശീലനക്കളരി നടത്തുന്നു. ഓഗസ്റ്റ് 3, 4 തീയതികളിൽ ആറ്റിങ്ങൽ മീഡിയ ഹബ്ബിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ പ്രഗൽഭനായ അഭിനയ പരിശീലകനും മോട്ടിവേഷൻ ട്രെയിനറുമായ ജെറി വർഗീസ് ആണ് അഭിനയ പരിശീലനക്കളരി നയിക്കുന്നത്. അഭിനയത്തിന്റെ വിവിധ വശങ്ങളും ക്യാമറയ്ക്ക് മുന്നിലുള്ള പരിശീലനവും രണ്ടു ദിവസത്തെ ക്യാമ്പിൽ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കേണ്ട നമ്പർ
7902342300, 9188344355