വിളപ്പിൽശാല: ശാസ്താംപാറ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രത്തിൽ രണ്ടാംഘട്ട വികസന പദ്ധതിക്ക് തുടക്കമായി. ഐ.ബി.സതീഷ് എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ശാസ്താംപാറയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അധ്യക്ഷനായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാപ്പഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഷൈലജ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എ.അസീസ്, ജെ.സുനിത, ആർ.ബി.ബിജുദാസ്, വാർഡ് അംഗം എസ്.രതീഷ്, ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.