സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ദന്ത ചികിത്സാ ക്യാമ്പ് നടത്തി

IMG-20250421-WA0017

കല്ലമ്പലം : തിരുവനന്തപുരം വട്ടപ്പാറ പി. എം. എസ്‌. ഡെന്റൽ കോളേജ് & റിസർച്ച് സെന്ററും കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ദന്ത ചികിത്സാ ക്യാമ്പിൽ 50ഇൽ പരം പേർക്ക് ചികിത്സ ലഭിച്ചു.

അത്യാധുനിക സജ്ജീകരണങ്ങൾ ഉൾപ്പെട്ട മൊബൈൽ ചികിത്സാവാനും 10 മെഡിക്കൽ ഓഫീസര്മാരും അടങ്ങിയതായിരുന്നു ടീം. രാവിലെ നടന്ന ക്യാമ്പ് കെ. ടി. സി. ടി. ആശുപത്രി ചെയർമാൻ . എം. എസ്. ഷെഫീർ ഉത്ഘാടനം ചെയ്യുകയും സൗഹൃദയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവർക്കുവരെ പ്രയോജനം ചെയ്യുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടു.

പി.എം.എസ്‌ ഡെന്റൽ കോളേജ് ഡോക്ടർ സാദിഖ്, ദന്ത സംരക്ഷണത്തെകുറിച്ച് ബോധനം നൽകുകയും ക്യാമ്പിൽ നടത്തുന്ന വിവിധ തരത്തിലുള്ള ചികിത്സകളെയും വിശദീകരിച്ചു. ചടങ്ങിൽ സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ്‌ അറഫ റാഫി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!