ആറ്റിങ്ങൽ : ആറ്റിങ്ങൽ കാത്തിരുന്ന ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് സ്വയംവര സിൽക്സ്. 1995ൽ ആറ്റിങ്ങലിൽ ആരംഭിച്ച സ്വയംവര സിൽക്സ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട വസ്ത്രാലയമായി മാറി. 30ആം പിറന്നാൾ ആഘോഷിക്കുന്ന സ്വയംവര സിൽക്സ് തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി അത്യുഗ്രൻ സമ്മാനങ്ങളും ഓഫറുകളുമാണ് ഒരുക്കിയിട്ടുള്ളത്.
2025 ഏപ്രിൽ 30 മുതൽ സ്വയംവരയുടെ 30ആം വാർഷികാഘോഷം തുടങ്ങുകയാണ്. ഓരോ വർഷവും കാറുകളും വിലകൂടിയ സമ്മാനങ്ങളും നൽകുന്ന സ്വയംവര സിൽക്സ് ഇത്തവണ മെഗാ ബമ്പർ സമ്മാനമായി നൽകുന്നത് ബെൻസ് കാർ ആണ്.
സമ്മാനങ്ങൾ ആയാലും വസ്ത്രങ്ങൾ ആയാലും വസ്ത്രങ്ങളുടെ നിരക്കായാലും സ്വയംവര സിൽക്സിന് ഏറെ പ്രത്യേകതയുണ്ട്. വിലമതിക്കാനാകാത്ത സമ്മാനം നൽകുമ്പോൾ ഗുണമേന്മയുള്ള വസ്ത്രങ്ങൾ ഉപഭോതാക്കൾക്ക് താങ്ങാൻ കഴിയാവുന്ന വിലയിൽ നൽകുന്നത് സ്വയംവരയുടെ മാത്രം പ്രത്യേകതയാണ്. വാർഷികം പ്രമാണിച്ച് ആകർഷണീയവും ട്രെൻഡിങ്ങുമായ ഒട്ടനവധി പുതിയ ശേഖരങ്ങൾ സ്വയംവര സിൽക്സിൽ എത്തിയിട്ടുണ്ട്. കുഞ്ഞ് കുട്ടി മുതൽ പ്രായമായവർക്ക് വരെയുള്ള എല്ലാ തരം വസ്ത്രങ്ങളും ഉണ്ട്. കൂടാതെ വിവാഹ പാർട്ടിക്കൾക്കായുള്ള പ്രത്യേക വസ്ത്രങ്ങളും.
നറുക്കെടിപ്പിലൂടെയാണ് സ്വയംവര സിൽക്സ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. മെഗാ ബംബർ സമ്മാനം കൂടാതെ 5 പേർക്ക് ഇലക്ട്രിക് സ്കൂട്ടർ, 30 പേർക്ക് സ്വർണ നാണയങ്ങൾ, 10 പേർക്ക് എൽഇഡി ടിവി, എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾ സ്വയംവരയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ ഷോറൂമിൽ വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുക.
ഇനി നറുക്കെടുപ്പില്ലാതെയുള്ള സമ്മാനങ്ങളും സ്വയംവര നൽകുന്നുണ്ട്. 3999 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും പ്രത്യേക സമ്മാനം അപ്പോൾ തന്നെ കിട്ടും. എന്തായാലും ബെൻസ് കാറിനു വേണ്ടിയുള്ള ഭാഗ്യ പരീക്ഷ ണത്തിന് ആറ്റിങ്ങൽ ഒരുങ്ങിക്കഴിഞ്ഞു.
വിജയഗാഥ പാടി മുന്നോട്ട് നീങ്ങുമ്പോൾ ആറ്റിങ്ങലിന്റെ ഉറച്ച പിന്തുണ എന്നും സ്വയംവരയ്ക്ക് ഒരു പ്രോത്സാഹനമാണ്. അത് തന്നെയാണ് ചെറിയ പട്ടണങ്ങളിൽ നിന്ന് വലിയ നഗരങ്ങളിലേക്ക് സ്വയംവരയുടെ നിറം പകരുന്നത്. മാറ്റുരയ്ക്കാനാവാത്ത ആത്മബന്ധം അതാണ് ഉപഭോക്താക്കളും സ്വയംവരയും എന്നും കാത്തു സൂക്ഷിക്കുന്നത്.
SWAYAMVARA SILKS
Main Road, Attingal