കിളിമാനൂർ കിളിമാനൂർ ഐരുമൂല ക്ഷേത്ര ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി പി.ജയചന്ദ്രനെ ക്ഷേത്ര പരിസരത്ത് ക്ഷേത്ര ജീവനക്കാരുടെ മുന്നിൽ വച്ച് രണ്ട് അക്രമികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം വാഹനത്തിൽ കടന്നു കളഞ്ഞതായി പരാതി. മർദ്ദനത്തിൽ കർണ്ണപടം പൊട്ടി അവശനായ ജയചന്ദ്രൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ക്ഷേത്ര ട്രസ്റ്റ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
