നാവായിക്കുളം : നാവായിക്കുളത്ത് അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരണപ്പെട്ടു. നാവായിക്കുളം കുടവൂർ ലക്ഷം കോളനിയിൽ എൻ. എൻ. ബി ഹൗസിൽ സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (7)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
റിസ് വാനയുടെ ഒന്നര വയസുള്ള സഹോദരി വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരിയെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. ഇതിനോടകം മരം റിസ്‌വാനയുടെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. സഹോദരിയെ അത്ഭുതകരമായി രക്ഷപെടുത്തുകയും ചെയ്തു. ഗുരുതരമായി പറിക്കേറ്റ റിസ് വാനയെ അടുത്തുള്ള സ്വകാര്യ ആശൂപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.