കല്ലമ്പലം : ദേശീയ പാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപം റോഡിന്റെ വശങ്ങളിൽ മഴക്കാലത്തു അടിഞ്ഞു കൂടിയ മണൽ ഇരുചക്രവാഹനക്കാർക്ക് അപകടക്കെണിയായി ആഴ്ചകളോളം ആയിട്ട് അധികൃതർ അറിഞ്ഞ മട്ടില്ല.

ഇത് മനസ്സിലാക്കി സൗഹൃദ റെസിഡന്റ്സ് അസോസിയേഷനിലെ ഒരു സംഘം ചെറുപ്പക്കാർ ഇന്നലെ രവിലെ ഏഴു മുതൽ ഒൻപതു വരെ പാതയോരത്തെ മണ്ണും മണലും കോരിമാറ്റിയതോടെ ഇരുചക്ര വാഹനങ്ങൾക്ക് തെന്നി വീഴില്ല എന്ന ഉറപ്പോടെ ഇതുവഴി യാത്ര ചെയ്യുവാനായി. ഭാവിയിൽ ഇതുപോലുള്ള മണൽ അടിഞ്ഞു കൂടിയാൽ അധികൃതരുടെ ശ്രദ്ധവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 
								 
															 
								 
								 
															 
															 
				

