മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു. അഞ്ചുതെങ്ങ് വലിയപള്ളി പള്ളിക്കൂടം മേക്കുംമുറിയിൽ (ചമ്പാവ് ഐ.എം.ആർ ഭവനിൽ) ഇന്നസെന്റ് (സർജ്ജിൻ) (69) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ പത്തരയോടെ സെന്റ് ജോസഫ് സ്കൂളിന്റെ താഴ്വശത്തായിരുന്നു സംഭവം. അഞ്ചുതെങ് വലിയപള്ളിസ്വദേശി ജോണിന്റെ കമ്പോല വള്ളത്തിലെ തൊഴിലാളിയായിരുന്നു ഇന്നസെന്റ്.
കമ്പോല വല ഇറക്കിയ ശേഷം വല മുറുക്കി കമ്പോല ഒതുക്കുന്നതിനിടെ ഇന്നസെന്റ് വലയിൽ കുരുങ്ങുകയായരുന്നു. തുടർന്ന് കരയ്ക്കെത്തിച്ച, വലയിൽ നിന്നും പുറത്തെടുത്ത ഇന്നസെന്റിനെ സ്വാകാര്യ വാഹനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ മരിയ ഫ്ലോറി, മക്കൾ റെജീഷ്, റിജിന്‍, റിജു, മരുമക്കൾ ഗീതു, ടീന, നാൻസി, ചെറുമക്കൾ നിഹാര, നിഹാൽ, നൈമിക. സംസ്കാര ചടങ്ങുകൾ കടയ്ക്കാവൂർ ചമ്പാവ് കർമ്മല മാതാ ദേവാലായത്തിൽ.