ഉമേഷ്അനുഗ്രഹ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

eiAH72X65444

കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും ചിറയിൻകീഴ് അനുഗ്രഹയുടെസംഘാടകനുമായ ഉമേഷ് അനുഗ്രഹ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ്റെ മുപ്പതാംവാർഷിക സമ്മേളനത്തിലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അയിലം ഉണ്ണികൃഷ്ണൻ നഗറിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻറ് കെ .കെ മണി പതാക ഉയർത്തി. പൊതുസമ്മേളനം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ രാധാകൃഷ്ണൻ, നാടക രചയിതാവ് പ്രൊഫസർ ജി. ഗോപാലകൃഷ്ണൻ, പരമേശ്വരൻ കുരിയാത്തി,രവിവർമ്മ എന്നിവർ പങ്കെടുത്തു. വയ്ക്കൽമധുവിനെ പ്രസിഡൻ്റായും കല്ലിയൂർ രവിചന്ദ്രനെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!