ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് മരങ്ങൾ ഒടിഞ്ഞു റോഡിലേക്ക് പതിച്ചു, ഗതാഗത തടസ്സം 

IMG-20250529-WA0063

ആറ്റിങ്ങൽ : ഇന്ന് വൈകുന്നേരം 6 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ദേശീയ പാതയിൽ ആറ്റിങ്ങൽ മാമത്ത് മരങ്ങൾ ഒടിഞ്ഞു റോഡിലേക്ക് പതിച്ചു. മാമം ഗ്രൗണ്ടിന് എതിർവശത്തു ഒരു വൻ മരം റോഡിലേക്ക് പതിച്ചു. മറ്റൊരു മരത്തിന്റെ ശിഖരം നിർത്തി ഇട്ടിരുന്ന കാറിനു മുകളിലേക്ക് വീണു. കാറിൽ ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി. മരങ്ങൾ വീണ് ആളപായം ഇല്ല. എന്നാൽ വാഹനത്തിന് കെടുപാട് സംഭവിച്ചു. ദേശീയ പാതയിൽ വാഹനങ്ങൾ നിശ്ചലമായി നിൽക്കുകയാണ്. മരം റോഡിൽ നിന്ന് മുറിച്ചു മാറ്റി ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!