ഇന്ന് വൈകുന്നേരം ആറുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കിഴുവിലം – ശാന്തിനഗർ റോഡിൽ എം എം നഗറിന് സമീപം കരിപ്പിലാകത്തു വീട്ടിൽ സലീമിന്റെ വീട്ടിലെ പ്ലാവ് കടപുഴകി വൈദ്യുതി ലൈനിനു മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടു.താജുമൻസിലിൽ ഹാഷിമിന്റെ വീട്ടിലെ പ്ലാവ് വീടിന് സമീപത്തു കൂടി വീണത് വലിയ ദുരന്തം ഒഴിവായി.
ചാരുവിളയിൽ സലീമിന്റെ പറമ്പിലെ മരങ്ങൾ കടപുഴകി. ശാന്തിനഗറിന് സമീപം അൽ അമീന്റെ പുരയിടത്തിലെ തേക്കുമരം വൈദ്യുതി ലൈനിനു മുകളിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. മരങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ വൈദ്യുതി പുന :സ്ഥാപിക്കാൻ കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു.