നന്ദിയോട് : നന്ദിയോട് ജൈവഗ്രാമത്തിന്റെ സവിശേഷതയായ അമ്മക്കൂട്ടം ഒരുക്കുന്ന മൺകല ജൈവ ഭക്ഷണത്തിന്റെ വേറിട്ട രുചി രസം സമ്മാനിക്കുന്ന കപ്പ ഭക്ഷണം തയ്യാറാക്കി വിളമ്പി. ഗ്രാമാമൃതം ടീം കോ-ഓർഡിനേറ്റേഴ്സ് മാരായ ശ്രീജിത്ത്.ബി.എസും, ശാന്തി പ്രിയനും കരകുളം കാർഷിക വാരാഘോഷ വേദിയിലെ മുഖ്യ താരങ്ങളായി. ജൈവകൃഷി പ്രചരണാർഥം നന്ദിയോട് കൃഷി ആഫീസർ എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ ബി.എസ് ശ്രീജിത്താണ് കപ്പയും ഏഴിനം ചമ്മന്തിയും, ആരോഗ്യദായക ജാപ്പിയും എന്ന ഈ വേറിട്ട അമ്മ ഭക്ഷണമൊരുക്കിയത്. അതും സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ കപ്പയും, കാന്താരിയും, നാളികേരവും ഇഞ്ചിയും കറിവേപ്പിലയുമൊക്കെയുണ്ട്.
തേങ്ങാ ചമ്മന്തി ചുവപ്പനും വെള്ളയ്ക്കും പുറമേ, കാന്താരി, പുളി, ഉപ്പ് പ്രത്യേക കൂട്ട് .പപ്പായ, പാവയ്ക്കാ ചമ്മന്തി വേറെയും,50 രൂപ നിരക്കിൽ വിളമ്പിയ ഈ ഭക്ഷണം വാങ്ങാൻ സ്ത്രീ ജനങ്ങളുടെയടക്കം വൻ തിരക്ക് അനുഭവപ്പെട്ടു.വാരാഘോഷം സെക്രട്ടറി ഐ.ജെ.സന്തോഷ് കപ്പഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.