കല്ലമ്പലം: കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. പരവൂർ സ്വദേശി ശ്യാം ശശിധരൻ(60) ആണ് മരിച്ചത്. ശ്യാം ശശിധരൻ ഭാര്യ ഷീനയുമൊത്ത് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീനയ്ക്കും ഗുരുതരമായി പരിക്കേറ്റു