പോളിടെക്‌നിക് വിദ്യാർഥിനി വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

eiHF5SD63135

തിരുവനന്തപുരം : പോളിടെക്‌നിക് വിദ്യാർഥിനി നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷിനെ (20) വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

പിൻവാതില്‍ പൊളിച്ച്‌ അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്‌ടീസ് രണ്ടാം വർഷ വിദ്യാർഥിനിയും യൂണിയൻ മാഗസിൻ എഡിറ്ററുമാണ് മഹിമ. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് സംഭവം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!