വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലറ വളക്കുഴിപ്പച്ച- മഹാദേവരു പച്ച – എ.ആര്‍.എസ് റോഡുകൾ ഡി.കെ മുരളി എം.എൽ എ നാടിന് സമർപ്പിച്ചു.
എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും, വികസന നിധിയില്‍ നിന്നുമായി 36 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.
ഗ്രാമീണ റോഡുകളുടെ വികസനം നാടിന്റെ മുഖഛായ മാറുന്നതിനും, വളര്‍ച്ചക്കും കാരണമാകും എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതെന്ന് എം.എൽ എ പറഞ്ഞു.കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിംഷ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എം റാസി, ബ്ലോക്ക് മെമ്പർമാരായ പി.ജെ ശ്രീകല, ബി അസീനാ ബീവി, വാർഡ് മെമ്പർമാരായ ജി.ഷിബുകുമാർ, കെ.ഷീല, ആർ രാധാമണി, ആർ.മോഹനൻ, ജി.ബേബി, ഡി വിജയകുമാർ തുടങ്ങിയവര്‍ സന്നിഹിതരായി.