കോരാണി,സ്വതന്ത്രഭാരതംഗ്രന്ഥശാല പ്രതിഭാസംഗമവും ലഹരിവിരുദ്ധസദസ്സും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ
കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് ബി രാജീവ് അധ്യക്ഷനായി. ആറ്റിങ്ങൽഎക്സൈസ് ഇൻസ്പെക്ടർ രചന.സി ലഹരിവിരുദ്ധ പ്രഭാഷണം നടത്തി.
ചടങ്ങിൽ താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി ആർ.കെ ബൈജു,ഗ്രന്ഥശാല ജോയിൻ സെക്രട്ടറി കെ.അരവിന്ദാക്ഷൻ, താലൂക്ക് ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം രമാഭായി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് സുന്ദരേശൻ നന്ദി രേഖപ്പെടുത്തി. ജില്ലയിലെ ഏകവനിതാ എക്സ്സൈസ് ഇൻസ്പെക്ടറായ രചന.സി.ക്ക് ഗ്രന്ഥശാലയുടെ ഉപഹാരം നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽഎക്സൈസ് ഇൻസ്പെക്ടർ രചന.സി ഉപഹാരങ്ങൾ വിതരണം ചെയ്തു.