വഞ്ചിയൂർ : ആലംകോട് വഞ്ചിയൂർ ഭാഗത്ത് തെരുവുവിളക്കുകൾ കത്താതായിട്ട് മാസങ്ങൾ പിന്നിടുന്നു. വെള്ളംകൊള്ളി മുതൽ പുതിയതടം വരുന്ന ഏകദേശം 2 കിലോമീറ്ററിൽ അധികം വരുന്ന ഭാഗം കൂരിരുട്ടിലാണ്. ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ കാത്തതായിട്ട് കുറച്ചു നാളുകളായി. മാത്രമല്ല വഞ്ചിയൂർ പോസ്റ്റ് ഓഫീസിനു സമീപം റോഡ് പണി നടക്കുന്നതിനാൽ റോഡിൽ ഇറക്കിയിരിക്കുന്ന മണലും മെറ്റലും യാത്രക്കാർക്ക് അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെ അഞ്ചിലധികം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മാത്രമല്ല തെരുവുവിളക്ക് കത്താത്ത വന്നാൽ രാത്രികാലങ്ങളിൽ പ്രദേശത്ത് മാലിന്യനിക്ഷേപം വർദ്ധിക്കുന്നതായും ആക്ഷേപമുണ്ട്. ഇതുകാരണം തെരുവുനായ്ക്കൾ രാത്രികാലങ്ങളിൽ റോഡ് കയ്യടക്കും. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും തെരുവുനായ്ക്കളും ഭീഷണിയാണ്. പ്രദേശവാസികൾ തന്നെ ഇവിടെ സ്ഥിരം അപകടത്തിൽപ്പെടുന്നന്നുണ്ട്. വിവിധ പുതിയ പദ്ധതികൾ പഞ്ചായത്തുകൾ നടപ്പിലാക്കുമ്പോൾ, ഉള്ള പദ്ധതികൾ എത്രത്തോളം പ്രാവർത്തികം ആണെന്നും ജനങ്ങൾക്ക് എത്രത്തോളം ഉപകാരപ്പെടുന്നുണ്ടെന്നും വിലയിരുത്തണമെന്നും നാട്ടുകാർ പറയുന്നു.