നെടുമങ്ങാട് ജില്ല ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി ജി.ആർ.അനിൽ. ഫ്ലോറിംഗ്,ഇലക്ട്രിഫിക്കേഷൻ,പെയിന്റിംഗ് വർക്കുകൾ ഓഗസ്റ്റ് 20നുള്ളിൽ പൂർത്തീകരിക്കാൻ അദ്ദേഹം നിർദേശം നൽകി. ലിഫ്ട് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അധികമായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ജി.ആർ.അനിലിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 4.6 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ എച്ച്.എം.സി അംഗം ആർ.ജയദേവൻ,സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,സൂപ്രണ്ട് ഡോ.രേഖാ.എം.കുമാർ തുടങ്ങിയവർ പങ്കെടുത്തു
