ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ബി ടി എസ് റോഡിലുള്ള സംഘം ഓഫീസിനു മുന്നിൽ സഹകരണ സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ ദേശീയ പതാക ഉയർത്തി. മധുര വിതരണം, കുട്ടികൾക്കായുള്ള സ്വാതന്ത്ര സമര ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു. ഷിബു, സംഗീത എന്നിവർ നേതൃത്വം നൽകി.
