കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച “ചില നേരങ്ങളിൽ
ചില മനുഷ്യർ “എന്ന നാടക കൃതിയുടെ കവർപേജ് പ്രമുഖ കഥകളിനടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രകാശനം ചെയ്തു. തമിഴ്നാട്ടിലെതൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഒറ്റയാനായി ജീവിച്ച കന്തസ്വാമി നായ്ക്കരുടെ ജീവിതമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. ദി തീയറ്റർ ഗ്രൂപ്പ് സാംസ്കാരിക വേദി ഒട്ടേറെവേദികളിൽ അവതരിപ്പിച്ചനാടകത്തിന് ജഗതി എൻ.കെ. ആചാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കഴക്കൂട്ടം, അർജുന സൊസൈറ്റിഓഫ്ക്ലാസിക്കൽ ആർട്സിൽ നടന്ന ചടങ്ങിൽ കെ.സി. അറുമുഖൻ അധ്യക്ഷത വഹിച്ചു. കുമാരി വിഷ്ണുപ്രിയ സ്വാഗതം പറഞ്ഞു. സി. ബാലചന്ദ്രൻ നായർ,വി.ഭുവനചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.കുമാരി ശ്രീലക്ഷ്മി നന്ദി പറഞ്ഞു.