ചെമ്മരുതിയിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു

IMG-20250817-WA0003

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷ പരിപാടികൾ അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിച്ചു.

ചെമ്മരുതി കൃഷി ഓഫീസർ റോഷ്ന.എസ്‌ സ്വാഗതമാശംസിച്ച ചടങ്ങിൽ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ലിനീസ്, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ സുശീലൻ, ജെസ്സി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജുമാസാബു, പി.മണിലാൽ, ഗീതാനളൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്മെന്റ്) എം.പ്രേമവല്ലി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ നസീമാബീവി.എം, ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽ ജി.എസ്, അഭിരാജ്, ശ്രീലത, സ്മിത.എൽ, മിനി പ്രദീപ്, എസ്.ഉണ്ണികൃഷ്ണൻ, ശോഭലാൽ, പ്രിയ.ഒ, അനു.എസ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകല കെ.വി, ചെമ്മരുതി അസിസ്റ്റൻറ് കൃഷി ഓഫീസർ അരുൺജിത് എ.ആർ, കൃഷി അസിസ്റ്റന്റുമാരായ സ്മിത എ.എൻ, ശ്യാംരാജ്.ജി, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!