വെഞ്ഞാറമൂട്: അവധി കഴിഞ്ഞ് നാല് ദിവസം മുൻപ് സൗദിയിലെത്തിയ വെഞ്ഞാറമൂട് സ്വദേശി റിയാദിൽ മരണമടഞ്ഞു. തിരുവനന്തപുരം മണലുമുക്ക് പണിക്കർകോണം ബിസ്മില്ല മൻസ്സിലിൽ സൈനുൽ ആബിദ് (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം താമസ സ്ഥലത്തുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം. സംഭവവിവരങ്ങൾ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്