വാമനപുരം മണ്ഡലത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

Attingal vartha_20250817_223119_0000

വാമനപുരം മണ്ഡലത്തിലെ 9 കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് നടന്ന കർഷക ദിനാചരണ പരിപാടികൾ ഡി.കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലുൾപ്പെട്ട ആനാട് ,നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, പനവൂർ കൃഷിഭവനുകളിലാണ് വൈവിധ്യമാർന്ന പരിപാടികളോടെ കർഷക ദിനം ആചരിച്ചത്.വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കർഷകരയും ചടങ്ങിൽ ആദരിച്ചു. കാർഷിക വിളകളുടെ വിപണനവും നടന്നു.വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി.കോമളം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എൻ ശ്രീകല, ശൈലജ രാജീവൻ, ഷിനു മടത്തറ, എം.എം ഷാഫി, ജി.ജെ ലിസി, ജി.ഒ ശ്രീവിദ്യ, ബീനാ രാജേന്ദ്രൻ, പി.വി രാജേഷ്, എസ്.മിനി, ജില്ലാ പഞ്ചായത്ത് മെമ്പർമാർമാരായ ബിൻഷ ബി ഷറഫ്, കെ ഷീലാകുമാരി, വിവിധ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!