അഞ്ചുതെങ്ങ്: സ്കന്ദകുമാർ കർക്കശക്കാരനായ കമ്മ്യൂണിസ്റ്റെന്ന് ചിറയിൻകീഴ് എംഎൽഎ വി ശശി പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച സ്കന്ദകുമാറിന്റെ അനുശോചന യോഗത്തിൽ പകുങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുതെങ്ങ് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ എഐറ്റിയുസി മണ്ഡലം സെക്രട്ടറി കോരാണി വിജു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, സിപിഐ സംസ്ഥാന കമ്മറ്റി അംഗവും ക്ഷീര ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, സിപിഐ സംസ്ഥാന കമ്മറ്റി അംഗം മനോജ് എടമന, സിപിഐ (എം) ലോക്കൽ കമ്മറ്റി പ്രസിഡന്റ് പ്രവീൺചന്ദ്ര, ബിജെപി അഞ്ചുതെങ്ങ് സജൻ, സിപിഐ ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു. സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി രാജേന്ദ്രൻ നന്ദി പറഞ്ഞു.