പുളിമാത്ത്: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പുളിമാത്ത് ഗവൺമെൻ്റ് എൽപി സ്കൂളിൽ സ്റ്റാർസ് പദ്ധതിപ്രകാരം നിർമ്മിച്ച മാതൃകാ പ്രീ പ്രൈമറി വിഭാഗം വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. പി. മുരളി നിർവഹിച്ചു.
കുഞ്ഞുങ്ങളുടെ ഭാഷാ ശേഷിവളർത്താൻ ഭാഷാ വികാസ ഇടം ലഘു ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ പഠിക്കാവുന്ന ഗണിത ഇടം തുടങ്ങി കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്.
പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുസ്മിത,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ജി . ജി.ഗിരി കൃഷ്ണൻ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷാ റഷീദ്,ഡി പി സി ഡോക്ടർ ബി. നജീബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി. രഞ്ജിതം,വാർഡ് മെമ്പർ ബി. ജയചന്ദ്രൻ,ഡിപി ഒ ബിന്ദു ജോൺസ്,ഹെഡ്മിസ്ട്രസ് ജയശ്രീ കെ.ആർ,പിടിഎ പ്രസിഡൻറ് ദിലു സലിം എന്നിവർ സംസാരിച്ചു.