ഇടവ റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നതിന്റെ കാരണം ഇതാണ്..

edava-railway-gate.1757599706

കഴിഞ്ഞ ദിവസങ്ങളിൽ ഇടവ റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.  വാഹനമിടിച്ച് റെയിൽവേ ഗേറ്റിന് കേടുപാട് സംഭവിച്ചതാണ് അതിന് കാരണം.

കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി തീവണ്ടിക്കായി ഗേറ്റടയ്ക്കുന്നതിനിടെ കടന്നുപോകാൻ ശ്രമിച്ച മിനിലോറിയുടെ മുകൾഭാഗം തട്ടി ഗേറ്റിന്റെ ലിഫ്ടിംഗ് ബാരിയർ തകർന്നു. അപകടത്തെ തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാതായതോടെ തിരക്കേറിയ ഗേറ്റ് അടഞ്ഞുകിടന്നു. സ്വകാര്യബസ് സർവീസുകളേയും ഇത് സാരമായി ബാധിച്ചു. മാന്തറ വഴി വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. വീതി കുറഞ്ഞ പ്രസ്‌മുക്ക്-മാന്തറ റോഡിൽ വൈകിട്ടും രാത്രിയും അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം ജനങ്ങളെ വലച്ചു.

റെയിൽവേ എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി ഗേറ്റിന്റെ തകരാർ പരിഹരിക്കാനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഇടവ ഗേറ്റ് ബുധനാഴ്ച മുഴുവൻ സമയവും അടച്ചിട്ടിരുന്നു. എന്നാൽ വ്യാഴാഴ്ച വീണ്ടും ഗേറ്റ് പണിമുടക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!