വിതുര :കാത്തിരിപ്പിന് വിരാമമിട്ട് മണലിയിൽ ഗതാഗത യോഗ്യമായ പുതിയ പാലം നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് എംഎൽഎ ശബരീനാഥൻ അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടും നബാർഡ് ഫണ്ടും ചേർത്ത് 2.10 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.
അസാധ്യമാണെന്ന് കരുതിയ നാടിന്റെ വികസനം സാധ്യമാക്കാൻ എംഎൽഎ ജനങ്ങൾക്കൊപ്പം അണിനിരക്കുകയാണ്. നാടിന്റെ മുഖഛായ മാറ്റിക്കൊണ്ട് നാടിന്റെ നല്ല പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്ന മണലി പാലം യാഥാർഥ്യമാക്കാൻ നിരന്തര പരിശ്രമം എംഎൽഎ നടത്തിയിരുന്നു.