ചിറയിൻകീഴ്: ദേശീയ ഹിന്ദി വാരാഘോഷത്തിൻ്റെ ഭാഗമായി ഭാരത സർക്കാർ മേരാ യുവ ഭാരതിൻ്റെയും, ദേശീയ ഹിന്ദി അക്കാദമിയുടെയും നേതൃത്വത്തിൽ യു.പി , ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഹിന്ദി ഉപന്യാസ രചന, കവിത ചൊല്ലൽ മത്സരങ്ങൾ ദേശീയ ഹിന്ദി അക്കാദമിയുടെ പെരുങ്ങുഴി സെൻ്ററിൽ വച്ച് സെപ്റ്റംബർ 20 ശനിയാഴച്ച രാവിലെ 9 മണി മുതൽ സംഘടിപ്പിക്കും.
ഏത് സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഐ ഡി കാർഡ് സഹിതം എത്തിച്ചേരുക. ഇതിനോടനുബന്ധിച്ച് നടക്കുന്ന സെമിനാർ മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. എം .ജി കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബി.ആർ ശ്രീജ വിഷയാവതരണം നടത്തും. ദേശീയ ഹിന്ദി അക്കാദമി സെക്രട്ടറി ആർ. വിജയൻ തമ്പി, മേരാ യുവ ഭാരത് ജില്ലാ യൂത്ത് ആഫീസർ എൻ. സുഹാസ് തുടങ്ങിയവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446331874, 94007 35100 എന്നീ നമ്പറുകളിൽ വിളിക്കുക