അനധികൃത മദ്യ വില്പനക്കിടയിൽ ഒരാൾ പിടിയിൽ

Attingal vartha_20250923_112134_0000

ആറ്റിങ്ങൽ: ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യ വില്പനക്കിടയിൽ ഒരാൾ പിടിയിൽ. ചിറയിൻകീഴ് അഴൂർ മരങ്ങാട്ടുകോണം കോണത്ത് വീട്ടിൽ ബാബു (44) ആണ് പിടിയിലായത്. ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടറുടെ സി.രചനയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ വില്പനക്കായി കൊണ്ടുവന്ന മദ്യം കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹത്തിൻറെ വീട് റെയ്‌ഡ് നടത്തി വില്പനയ്ക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യശേഖരവും കണ്ടെടുത്തു. ഗോവയിൽ നിന്നുള്ള 49 കുപ്പി മദ്യവും(36.750 ലിറ്റർ), മദ്യം വിറ്റവകയിൽ കിട്ടിയ പണവും പിടിച്ചെടുത്തു. കൊറോണ കാലഘട്ടത്തിൽ വാറ്റുചാരായം വില്പന നടത്തിയതിന് ഇയാളെ ആലപ്പുഴ വെച്ച് പൊലീസ് പിടികൂടി റിമാൻഡ് ചെയ്‌തിരുന്നു. ഗോവൻ മദ്യവുമായി എക്സൈസ് പിടിയിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!