ചിറയിൻകീഴ് : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചിറയിൻകീഴ് റീജിയണൽ ഓഫീസിൽ നിന്നും യു.ഡി ക്ലർക്കായി വിരമിച്ച എം എസ് അശോക് കുമാറിന് യാത്രയയപ്പ് നൽകി. 26 വർഷത്തെ സർവ്വീസിനു ശേഷമാണ് വിരമിച്ചത്. ചിറയിൻകീഴ് റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ റീജിയണൽ ഓഫീസർ ഉഷാകുമാരി, വിരമിച്ച അശോക് കുമാറിന് ഉപഹാരം നൽകി. യാത്രയയപ്പ് ചടങ്ങിൽ കയർ തൊഴിലാളികളും, റീജിയണൽ ഓഫീസ് ജീവനക്കാരായ ലാലി, ഇന്ദു, എം ഒ ഷിബു എന്നിവർ പങ്കെടുത്തു.