വാമനപുരം തൊഴിൽ മേള, ‘പ്രതീക്ഷ’യായത് 551 പേർക്ക്.

Attingal vartha_20251005_092954_0000

വാമനപുരം മണ്ഡലം വികസന സമിതിയും വാമനപുരം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 551 പേർ തൊഴിലിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 89 പേർക്ക് നിയമന ഉത്തരവ് നൽകുകയും ഷോർട് ലിസ്റ്റ് ചെയ്ത 462 പേർക്ക് രണ്ടാം ഘട്ട അഭിമുഖത്തിന് ശേഷം ഒരു മാസത്തിനകം നിയമന ഉത്തരവും നൽകും.

പ്രതീക്ഷ 2025 എന്ന പേരിൽ വെഞ്ഞാറമൂട് ഗവ.യു.പി എസിൽ നടന്ന തൊഴിൽ മേള നോർക്ക -റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി ഉദ്ഘാടനം ചെയ്തു.വാമനപുരം ബ്ലോക്ക് പ്രസിഡൻ്റ് ജി.കോമളം അദ്ധ്യക്ഷത വഹിച്ചു.

തൊഴിൽ ദാതാക്കളായി വൻകിട കമ്പനികൾ ഉൾപ്പെടെ 57 സ്ഥാപനങ്ങളും തൊഴിൽ അന്വേഷകരായി 1262 പേരും പങ്കെടുത്തു.
ജില്ലയിൽ നടത്തിയ തൊഴിൽ മേളകളിൽ തൊഴിൽ അന്വേഷകർ, തൊഴിൽ ദാതാക്കൾ എന്നിവരുടെ പങ്കാളിത്തം കൊണ്ടും തൊഴിൽ ലഭിച്ചവരുടെ എണ്ണത്തിലും മികച്ച വർദ്ധനവാണ് വാമനപുരം തൊഴിൽ മേളയ്ക്ക് ഉണ്ടായതെന്ന് വിജ്ഞാന കേരളം അധികൃതർ അറിയിച്ചു.

ചടങ്ങിൽ വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ.എസ്.എം റാസി, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വി രാജേഷ്, ബ്ലോക്ക് മെമ്പർമാരായ അസീനാ ബീവി, അരുണ സി ബാലൻ, വൈ.വി ശോഭ കുമാർ, ജില്ലാ കോർഡിനേറ്റർ ജിൻ രാജ്, നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ സജീവ് തൈക്കാട്, കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ്, കെ.ആർ പി മാരായ ബാലകൃഷ്ണൻ, ഷംനാദ് പുല്ലമ്പാറ, ബ്ലോക്ക് സെക്രട്ടറി സി.ആർ രാജീവ് കുമാർ വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!