യുവാക്കൾക്ക് സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
പരമ്പരാഗത തൊഴിലുകളല്ലാതെ ആധുനിക ലോകം ആവശ്യപ്പെടുന്ന പുതിയ തൊഴിലുകൾ സൃഷ്ടിക്കും വിദേശ രാജ്യത്ത് ഉള്ളതിനേക്കാൾ മികച്ച രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇവിടെ അവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു കോടി രൂപ ചെലവഴിച്ചാണ്
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. താഴത്തെ നിലയിൽ വാഹന പാർക്കിങ്ങും ഒന്നാമത്തെ നിലയിൽ ഡൈനിംഗ് ഹാളും, രണ്ടാമത്തെ നിലയിൽ കോൺഫറൻസ് ഹാളും ഒരുക്കിയിട്ടുണ്ട്.
വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ ബീഗം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ദുൾ വാഹിദ് ,വൈസ് പ്രസിഡൻ്റ് ആർ.സരിത,സെക്രട്ടറി സജി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, മറ്റു ജനപ്രതിനിധി കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.