ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ ലോഡും കയറ്റി വന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞ് ലോറി നടുറോഡിൽ നിന്നു. ഇന്ന് രാവിലെ 6 അരയോടെയാണ് സംഭവം. ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് പൂവൻപാറ പാലം കഴിഞ്ഞുള്ള കയറ്റത്തിൽ വെച്ച് ആക്സിൽ ഒടിഞ്ഞ് നടു റോഡിൽ കിടക്കുന്നത്. സ്കൂൾ കോളേജ്, ഓഫീസുകളിലേക്ക് പോകുന്ന സമയം കൂടി ആയതിനാൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ലോറിയിലുള്ള സാധനം മുഴുവൻ മാറ്റിയ ശേഷം ക്രയിൻ ഉപയോഗിച്ച് മാത്രമേ ലോറി റോഡിൽ നിന്ന് നീക്കം ചെയ്യാൻ കഴിയൂ എന്നാണ് നാട്ടുകാർ അറിയിച്ചത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നിയന്ത്രിക്കുന്നു…