മണമ്പൂർ : മണമ്പൂർ നവകേരളം ആർട്‌സ് ആൻഡ് സ്പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടൻ ഇന്ദ്രൻസിനെ അനുമോദിക്കുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മണമ്പൂർ എം.വി. ഓഡിറ്റോറിയത്തിൽ ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച കലാപ്രവർത്തകരെയും വിദ്യാർഥികളെയും അനുമോദിക്കും.