എം.എൽ എ ആസ്തി വികസന പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിൽ 1.10 കോടി രൂപയുടെ പ്രവർത്തികൾക്ക് അനുമതി ലഭിച്ചതായി ഡി.കെ മുരളി എം.എൽ എ അറിയിച്ചു.
വാമനപുരം ഗ്രാമ പഞ്ചായത്തിലെ മലരു പാറ- കാമറകരിക്കകം റോഡ് കോൺക്രീറ്റ് (20 ലക്ഷം), ആനാകുടി കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിൽ നിർമ്മാണം (15 ലക്ഷം), വലിയ കണിയോട് – വാരിയൻ കോണം ഉന്നതി റോഡ് (15 ലക്ഷം), നന്ദിയോട് പഞ്ചായത്തിലെ പൊരിയം – വാടാമലർ ക്ഷേത്രം നടപ്പാത നിർമ്മാണം (20 ലക്ഷം) പനങ്ങോട് – തുമ്പാനൂർ തോട് സൈഡ് വാൾ നിർമ്മാണം (20 ലക്ഷം), പെരിങ്ങമ്മല പഞ്ചായത്തിലെ ചിറ്റൂർ ജംഗ്ഷൻ – മീരാൻ വെട്ടിക്കരിക്കകം റോഡ് കോൺക്രീറ്റ് (20 ലക്ഷം) എന്നീ പ്രവർത്തികൾക്കാണ് എം എൽ എ ശുപാർശ പ്രകാരം ജില്ലാ കളക്ടർ അനുമതി നൽകിയത്.
എൽ .എസ് ജി.ഡി എഞ്ചിനീയറിംഗ് വിഭാഗം മുഖാന്തിരം സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ അടിയന്തിരമായി ടെണ്ടർ ചെയ്ത് ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.