കിളിമാനൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, കിളിമാനൂർ ആർ.ആർ.വി ഹയർ സെക്കൻ്ററി സ്കൂളുകൾ എന്നിവിടങ്ങളിലായി ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി.മുരളി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സലിൽ അധ്യക്ഷത വഹിച്ചു. എസ്.കെ.സുനി, വിനോദ്.വി, ജി.കെ.വിജയകുമാർ, ജയകല.ബി, ബിന്ദു. ആർ.എസ്. മിനി. എസ്. ശോഭ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ.നൗഫൽ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ രഞ്ജിത്ത് എ. ആർ നന്ദിയും പറഞ്ഞു.
മേളയുടെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനവിതരണവും 11-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് നടക്കും. അടൂർ പ്രകാശ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിയ്ക്കും.