വർക്കല വിദ്യാഭ്യാസ ഉപജില്ലാ ശാസ്‌ത്രോത്സവം 2025 സമാപിച്ചു.നഗരസഭാ ചെയർമാൻ കെ.എം.ലാജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ.സ്മിതാ സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി വിശാലാനന്ദ,ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ,എ.ഇ.ഒ സിനി.ബി.എസ്,ബി.പി.സി ദിനിൽ.കെ.എസ്,ജോസ്.എം,എസ്.ശ്രീദേവി അമ്മ തുടങ്ങിയവർ സംസാരിച്ചു.
3000ത്തിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്ത മേളയിൽ പ്രവൃത്തിപരിചയമേള എൽ.പി വിഭാഗത്തിൽ ശ്രീനിവാസപുരം ജി.എൽ.പി.എസും, യു.പി വിഭാഗത്തിൽ വിളബ്ഭാഗം എ.എം.ടി.ടി.ഐയും, എച്ച്.എസ് വിഭാഗത്തിൽ വർക്കല ഗവ.മോഡൽ എച്ച്.എസ്.എസും, എച്ച്.എസ്.എസ് വിഭാഗത്തിൽ പാളയംകുന്ന് ഗവ.എച്ച്.എസ്.എസും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
ഗണിതമേള എൽ.പി വിഭാഗത്തിൽ വക്കം ഗവ.ന്യൂ.എൽ.പി.എസും യു.പി വിഭാഗത്തിൽ നിലയ്ക്കാമുക്ക് ഗവ.യു.പി.എസും എച്ച്.എസ് വിഭാഗത്തിൽ ചെറുന്നിയൂർ ഗവ.ഹൈസ്കൂളും എച്ച്.എസ്.എസ് വിഭാഗത്തിൽ ജെംനോ മോഡൽ എച്ച്.എസ്.എസും ഓവറാൾ നേടി.
ശാസ്ത്രമേള എൽ.പി വിഭാഗത്തിൽ പനയറ ജി.എൽ.പി.എസും യു.പി വിഭാഗത്തിൽ വെൺകുളം എൽ.വി.യു.പി.എസും എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ജെംനോ മോഡൽ എച്ച്.എസ്.എസും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
സാമൂഹ്യ ശാസ്ത്രമേള എൽ.പി,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ജെംനോ മോഡൽ എച്ച്.എസ്.എസും, യു.പി വിഭാഗത്തിൽ മുത്താന ആർ.കെ.എം.യു.പി.എസും, എച്ച്.എസ് വിഭാഗത്തിൽ ഇടവ എം.ആർ.എം.കെ.എം.എച്ച്.എസ്.എസും ചാമ്പ്യൻഷിപ്പ് നേടി.
ഐ.ടി മേളയിൽ യു.പി,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഇടവ ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളും, എച്ച്.എസ് വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസും ചാമ്പ്യൻഷിപ്പ് നേടി.