കല്ലമ്പലം: കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലും കിളിമാനൂർ ആർ.ആർ.വി.എച്ച് എസ്. എസിലും വച്ച് നടന്ന കിളിമാനൂർ സബ് ജില്ലാ ശാസ്ത്രമേളയിൽ കെ ടി സി.ടി ഹയർ സെക്കൻഡറി സ്കൂൾ ഓവറാൾ കിരീടം ചൂടി.
906 പോയിന്റ് നേടിയാണ് ചരിത്ര വിജയം അവർത്തിച്ചത്. 827 പോയിന്റ് നേടി കിളിമാനൂർ ഗവൺമെൻറ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 704 പോയിൻറ് നേടി തട്ടത്തുമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ യു പി, എച്ച് എസ്, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും
ഐ ടി മേളയിലും ഹൈസ്കൂൾ
വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
ഗണിതശാസ്ത്രം, സോഷ്യൽ സയൻസ്, ഐ.ടി വിഭാഗങ്ങളിൽ ബെസ്റ്റ് സ്കൂൾ അവാർഡും കരസ്ഥമാക്കി.അറുപതിലധികം കുട്ടികൾ നെയ്യാറ്റിൻകരയിൽ നടക്കുന്ന ജില്ലാതല ശാസ്ത്രമേളിൽ മാറ്റുരയ്ക്കും.
ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഐ.ടി , പ്രവർത്തി പരിചയ മേളകളിലും പങ്കെടുത്ത കുട്ടികളിൽ ഒന്നാം സ്ഥാനം നേടിയ 35 വിദ്യാർത്ഥികളെയും രണ്ടാം സ്ഥാനം നേടിയ 30 വിദ്യാർത്ഥികളെയും മൂന്നാം സ്ഥാനത്തിന് അർഹരായ 27 കുട്ടികളെയും പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപക അനധ്യാപകരെയും സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ പി.സജി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എസ് ബിജോയ്, ഹൈസ്കൂൾ പ്രിൻസിപ്പൽ എം . എൻ മീര, സ്കൂൾ ചെയർമാൻ എ . നഹാസ്, കൺവീനർ യു . അബ്ദുൽ കലാം എന്നിവർ അനുമോദിച്ചു.


